മുണ്ടക്കയം: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ രാമയ്യ എന്ന് വിളിക്കുന്ന ഗോപാലൻ (55) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മ്ലാപ്പാറ കോരുത്തോട് ഇരുമ്പുകയം ഭാഗത്ത് ഇയാൾ തന്റെ മകനുമായി വാക്കു തർക്കത്തില്‍ ഏര്‍പ്പെടുകയും തുടർന്ന്, തന്റെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോവുകയും ചെയ്തു.
Read Also : അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്: പ്രതിയുടെ മൊഴി പുറത്ത്, വിശദവിവരങ്ങൾ
പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽ നിന്നു പിടികൂടുകയായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ എ.എ. ഷൈൻ കുമാർ, എസ്ഐ കെ.ജി. മനോജ്, സിപിഒമാരായ ജോഷി എം. തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments