ThiruvananthapuramLatest NewsKeralaNattuvarthaNews

ബീഡി ചോദിച്ചപ്പോൾ നല്‍കാത്തതിന് യുവാവിനെ കുത്തി: അയൽവാസി അറസ്റ്റിൽ

പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി(40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി(40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്.

Read Also : ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തി : കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ

തൈക്കാട് പൗണ്ടുകുളത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ സുനിൽകുമാറിനെ വീടിനുമുന്നിൽ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയിൽക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് മുംബൈ എടിഎസ് സംഘം: പ്രത്യേക നന്ദി അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി

കന്റോൺമെന്റ് എസ്.എച്ച്.ഒ. ഷാഫി, എസ്.ഐ.മാരായ ദിൽജിത്ത്, ഷെഫിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button