
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടത്. ഫെബ്രുവരി 10-ന് വൈകിട്ടാണ് ഇയാള്‍ അയല്‍വാസിയുടെ ചെവി കടിച്ചു പറിച്ചത്.
Read Also: മറയൂര്‍ ഉദുമല്‍പെട്ട റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന
തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ് ജീവനക്കാരന്‍ ഗോകുലത്തില്‍ ഗോപകുമാറിന്റെ (55) ചെവിയാണ് ഇയാള്‍ കടിച്ചത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുമ്പോഴാണ് ഗോപകുമാറിനെ രതീഷ് അക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് രതീഷിനെ പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ഫെബ്രുവരി 22-നാണ് ജാമ്യത്തിലിറങ്ങിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post Your Comments