ThiruvananthapuramKeralaNattuvarthaLatest NewsNews

ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തി : കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്.

ബംഗ്ളരൂവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‍ലന്‍റ് കഞ്ചാവ് ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്.

Read Also : പ്രതിയുടെ മുഖത്ത് പൊള്ളിയ പാടുകൾ, തലയ്ക്ക് പരിക്ക്; ഷഹ്‌റൂബ് സെയ്‌ഫിയുടെ രേഖാചിത്രം വരച്ച കേരള പൊലീസിന് ബിഗ് സല്യൂട്ട്!

പാറശ്ശാല സി.ഐയുടെ നേതൃത്വത്തിൽ പൊലീസും, ആന്റി നാർക്കോട്ടിക് സംഘവും പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന ആഡംബര ബസിൽ നിന്ന് ഇവർ പിടിയിലായത്. തുടർന്ന്, ബസിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപ് കരമന സിഐടിയു റോഡിൽ അപ്പാർട്ട്മെന്‍റിൽ പെൺവാണിഭം എതിർത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ വിനിഷ എന്നും പാറശാല പൊലീസ് അറിയിച്ചു.

ഈ കേസിൽ ഒന്നാം പ്രതിയായ ഇവരുടെ ഭർത്താവ് അടുത്തിടെ കാപ്പ കേസില്‍ പിടിയിലായി ജയിലിലാണുള്ളത്. പ്രതികളായ ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button