തിരുവനന്തപുരം: ജി 20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. മനുഷ്യരാശിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി ഐക്യരാഷ്ട്ര സഭ 17 ഘടകങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ജപ്പാൻ ഉച്ചകോടിക്ക് ശേഷം സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക ശാക്തീകരണ പ്രക്രിയ തുടർന്ന് വരികയാണെന്ന് വീണാ ജോർജ് പറഞ്ഞു.
ഉന്നതവിദ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും ഉണ്ടായ സ്ത്രീ പ്രാതിനിധ്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെ കേരളം ലോകത്തിന് മുന്നിൽ തീർത്ത മാതൃകകൾ അവതരിപ്പിക്കാനായി. ജി 20 ലോകരാഷ്ടങ്ങൾ വനിതാ ശാക്തീകരണത്തിനായി നടത്തുന്ന പ്രത്യേക സെഷനുകൾ ഈ മേഖലയിൽ മാതൃക തീർക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ നന്ദി അറിയിച്ചുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments