
അഞ്ചല്‍: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ കയറി കമ്പ് കൊണ്ട് മാരകമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് പരാതി. ആലഞ്ചേരി ഇടയില വീട്ടില്‍ അശോകനെ(60)യാണ് അയല്‍വാസിയും ബന്ധുവുമായ പ്രദീപ് എന്നയാള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.
മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കള്‍ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രദീപ് സ്ഥിരമായി വീട്ടില്‍ കയറി അശോകനെ മര്‍ദ്ദിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
Read Also : ട്രെയിനിലെ തീവയ്പ്പ്: നോയിഡയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു, നാലംഗ സംഘം ഇന്ന് പുറപ്പെടും
ആക്രമണത്തിനിടെ വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. പലതവണ താക്കീത് നല്‍കിയിട്ടും പ്രദീപ് വീണ്ടും അശോകനെ മര്‍ദ്ദിച്ചതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രദീപ് നാട്ടുകാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഇവര്‍ പറയുന്നു.
അതേസമയം, തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കാട്ടി പ്രദീപും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുപരാതിയിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Post Your Comments