
കൊല്ലം: തടഞ്ഞ് നിർത്തി ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചാത്തന്നൂർ താഴം വടക്ക് കുന്നുവിള പുത്തൻ വീട്ടിൽ ബിജു എന്ന പ്രസാദ് (39), കോയിപ്പാട് എം.എസ് വിലാസത്തിൽ സുമേഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ചാത്തന്നൂർ പൊലീസാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോട് കൂടിയാണ് സംഭവം. പാട്ടുപണ ക്ഷേത്രത്തിലെ ഘോഷയാത്ര കണ്ട് നിൽക്കുകയായിരുന്ന കോയിപ്പാട് സ്വദേശിയായ സുരേഷ് കുമാർ റോഡിൽ വാഹന യാത്രക്കാർക്ക് തടസമായി നിന്നിരുന്ന പ്രതികളോട് മാറി നിൽക്കാൻ പറഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിൽ പ്രതി സുമേഷ് സുരേഷിനെ തടഞ്ഞ് നിർത്തുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിൽ പ്രതി പ്രസാദ് പാറകല്ല് ഉപയോഗിച്ച് ഇയാളുടെ തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ഇവരെ പിടികൂടാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ഇവർ ആക്രമിച്ചു.
ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആശ.വി.രേഖ, പ്രജീബ് സിപിഒ പ്രശാന്ത്, അനിൽകുമാർ, വരുണ്‍, പ്രവീണ്‍കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments