കൈപ്പറമ്പ്: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ വയോധികയും പിഞ്ചുകുഞ്ഞുമടക്കം ആറു പേർക്ക് പരിക്കേറ്റു. മുണ്ടൂർ സ്വദേശികളായ സെലീനാ ജോസ്(71) ഇവരുടെ മകൻ പി.ജെ. സോണി (44), ഭാര്യ ഗ്രേസി (41), മക്കളായ ആൽവിൻ സോണി(13), ആൻഡ്രിൽ സോണി(6), അലൻ സോണി എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം, പ്രതി മധ്യവയസ്കനെന്ന് സൂചന
ഇന്നലെ പുലർച്ചെ 5.30 ഓടെ വരടിയം തോട്ടുപാലത്തിനു സമീപം ആണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെലീന ജോസും ഗ്രേസിയും ചികിത്സയിലാണ്. ബാക്കിയുള്ളവർക്ക് പരിക്കുകൾ സാരമല്ലാത്തതിനാൽ ആശുപത്രി വിട്ടു.
വാഹനം ഓടിച്ചിരുന്ന സോണി ഉറങ്ങിപോയതാണ് വാഹനം നിയന്ത്രണം വിടാനുണ്ടായ കാരണം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണും വാഹനത്തിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.
Post Your Comments