സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ തകരാറിലായതായി പരാതി. ഉപഭോക്താക്കൾക്ക് രാവിലെ മുതലാണ് എസ്ബിഐ സേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സം നേരിട്ടത്. ഇതോടെ, യുപിഐ, നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റ് തുടങ്ങിയ നിരവധി സേവനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സെർവർ തകരാറുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.
രാവിലെ 9 മണി കഴിഞ്ഞാണ് സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്നം നേരിട്ടതെന്നാണ് ഉപഭോക്താക്കൾ അറിയിച്ചത്. ഇതിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എസ്ബിഐ സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്. നിലവിൽ, സെർവർ തകരാറുമായി ബന്ധപ്പെട്ട് എസ്ബിഐ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. വാർഷിക ക്ലോസിംഗിനെ തുടർന്ന് ഏപ്രിൽ ഒന്നിനും, ഞായറാഴ്ച ആയതിനാൽ ഏപ്രിൽ രണ്ടിനും ബാങ്ക് അവധിയായിരുന്നു.
Post Your Comments