Latest NewsKeralaNews

നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇർക്വസ്റ്റ് പൂർത്തിയായി: ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇർക്വസ്റ്റ് പൂർത്തിയായി. ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല. തലക്ക് പിന്നിൽ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ പരുക്ക് ട്രെയിനിൽ നിന്ന് വീണുണ്ടായതാണെന്നാണ് നിഗമനം. മരിച്ച രണ്ട് വയസുകാരി സഹറയുടെ ഇൻക്വസ്റ്റ് പുരോഗമിക്കുകയാണ്.

തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകൾ രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിലേക്ക് നയിച്ചത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ വീട്ടിലേക്ക് പോകുകയായിരുന്നു.

അതേസമയം, പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. നിർണായക സാക്ഷി റാസിക്കിന്‍റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കിൽ നിന്നും ലഭിച്ച സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button