കൊച്ചി: 24 ന്യൂസില്‍ നിന്നും രാജിവെച്ച സുജയ പാര്‍വതിയെ അനുമോദിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ തരംഗം. അച്ചടക്ക നടപടിയില്‍ സസ്പെന്‍ഷന്‍ നേരിട്ട ശേഷം ചാനലില്‍ ജോലിക്ക് തിരികെ പ്രവേശിച്ച് പോരാട്ട വിജയം നേടിയ ശേഷമാണ് സുജയയുടെ രാജി എന്നത് ശ്രദ്ധേയമാണ്. ഏറ്റവുമിരുണ്ട മേഖങ്ങള്‍ക്ക് പിന്നിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ഏറ്റവും കഠിന സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ മൂല്യങ്ങള്‍ ഏപ്പോഴുമുണ്ട്-24 ന്യൂസ് വിടുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ച സുജയ ഒപ്പം കുറിച്ചത് പോരാട്ട വിജയം സൂചിപ്പിക്കുന്ന ഈ വാക്കുകളാണ്. പരിവാര്‍ ഗ്രൂപ്പുകളും സുജയയുടെ വാര്‍ത്ത വായിച്ച ശേഷമുള്ള രാജിയെ വിജയത്തിന്റെ ആഘോഷമാക്കുന്നു.
Read Also: സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ചു, രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ
ഏവരും നല്‍കിയ ഉപാധികളില്ലാത്ത പിന്തുണയ്ക്ക് നന്ദി. മധുരമായ വിജയങ്ങള്‍ വരുന്നത് കാഠിന്യമുള്ള പോരാട്ടത്തിന് ശേഷമാണ്. ഇനി രാജി പ്രഖ്യാപിക്കാനുള്ള സമയം. 24 ന്യൂസിന് ഗുഡ് ബൈ….. നല്ല ഓര്‍മ്മകള്‍ക്ക് നന്ദി-ഇതാണ് ട്വിറ്ററില്‍ സുജയ കുറിച്ചത്. ഇതിന് താഴെ സുജയയെ അനുമോദിച്ച് കൊണ്ടുള്ള അഭിനന്ദന കമറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ഇനി എങ്ങോട്ടാണ് പോകുന്നതെന്ന് സുജയ വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ആര്‍ എസ് എസിന്റേയും ബിഎം എസിന്റേയും സമ്മര്‍ദ്ദഫലമായിരുന്നു സുജയയുടെ 24 ന്യൂസിലേക്കുള്ള തിരിച്ചു കയറ്റം എന്നതും ശ്രദ്ധേയമാണ്.
ജീവന്‍ ടിവിയിലും റിപ്പോര്‍ട്ടറിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ച മികവുമായണ് 24 ന്യൂസിന്റെ പ്രധാന അവതാരകയായി സുജയ മാറിയത്. പിന്നീട് മാനേജ്മെന്റുമായി അകലത്തിലായി. തുടര്‍ന്നുള്ള സസ്പെന്‍ഷന്‍ പകപോക്കലില്‍ വിജയം നേടിയാണ് രാജി.
Post Your Comments