Latest NewsNewsIndia

സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പാഠ്യപദ്ധതി: പ്രഖ്യാപനവുമായി സർക്കാർ

ലക്നൗ: സ്വയം പ്രതിരോധ പരിശീലന പാഠ്യ പദ്ധതിയുടെ കീഴിൽ സ്‌കൂൾ പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ യോഗി സർക്കാർ. സ്വാതന്ത്ര്യ സമര സേനാനി റാണി ലക്ഷ്മിഭായിയുടെ പേരിലുള്ള പദ്ധതിയ്ക്ക് കീഴിലാണ് പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നത്. സംസ്ഥാനത്തെ 45,000 സ്‌കൂളുകളിലായി 11-നും 14-നും ഇടയിൽ പ്രായമുള്ള രണ്ട് ലക്ഷം പെൺകുട്ടികൾക്കെങ്കിലും പരിശീലനം നൽകാൻ സർക്കാർ പദ്ധതിയിടുന്നു.

Read Also: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി, സ്വര്‍ണാഭരണങ്ങള്‍ തട്ടി: പ്രതി പിടിയില്‍

ആറ് ദിവസത്തേക്കാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി നടക്കുന്നത്. സൈബർ ഭീഷണി, ആസിഡ് ആക്രമണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകും. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിക്കൂറെങ്കിലും കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർമാരെ നിയമിക്കാനാണ് തീരുമാനം. പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ മനസിലാക്കാനും പരിശീലനം സഹായിക്കും.

Read Also: ആരോഗ്യരംഗത്ത് മുന്നേറ്റം: വയനാട് മെഡിക്കൽ കോളേജിൽ 7 നില മൾട്ടി പർപ്പസ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button