ഹൃദയാഘാതമെന്നത് എപ്പോഴും ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നൊരു ആരോഗ്യപ്രതിസന്ധി തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി ഇത് തിരിച്ചരിഞ്ഞ് പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തത് മരണനിരക്കും വര്‍ധിപ്പിക്കാറുണ്ട്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് പ്രകാരം ഇന്ത്യയില്‍ ഹൃദയാഘാത കേസുകള്‍ കൂടുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ‘ഹോമോസിസ്റ്റിന്‍’ എന്ന അമിനോ ആസിഡിന്റെ അളവ് രക്തത്തില്‍ കൂടുന്നത് ഹൃദയാഘാത സാധ്യത ഉണ്ടാക്കുന്നുവെന്നും ഇന്ത്യക്കാരില്‍ പഠനം നടത്തിയപ്പോള്‍ ഇത്തരത്തില്‍ 66 ശതമാനത്തിലധികം ആളുകളില്‍ ഹൃദയാഘാത സാധ്യത കൂടുതലായി കണ്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘Tata 1mg Labs’ആണ് റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്. ‘ഹോമോസിസ്റ്റിന്‍’ കൂടുമ്പോള്‍ അത് രക്തം കട്ട പിടിക്കുന്നതിലേക്കും, ഹൃദയാഘാതത്തിലേക്കും, പക്ഷാഘാതത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Post Your Comments