തൊടുപുഴ: കനാലിൽ കുളിക്കാനിറങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു. കാരിക്കോട് ഉണ്ടപ്ലാവ് പുത്തൻപുരയ്ക്കൽ അബ്ബാസാണ് (48) മരിച്ചത്.
Read Also : മകന്റെ കൂട്ടുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തി: നാൽപ്പത്തിയഞ്ചുകാരൻ ഹമീദ് അഞ്ച് വർഷം അഴിക്കുള്ളിൽ
ഇടവെട്ടി ചിറയ്ക്കു സമീപം ആണ് സംഭവം. കൂലിപ്പണിക്കാരനായിരുന്ന അബ്ബാസ് ജോലി കഴിഞ്ഞ് സ്ഥിരമായി കുളിക്കാറുള്ള ഇടവെട്ടിച്ചിറയ്ക്കു സമീപത്തെ കനാലിലെ കടവിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതുകണ്ട കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഓടിക്കൂടിയ നാട്ടുകാർ അബ്ബാസിനെ ഉടൻ തന്നെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലം എസ്ഐ അടക്കമുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. അബ്ബാസ് അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments