
നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നാല്പത്തിയഞ്ചുകാരന് ശിക്ഷ വിധിച്ച് കോടതി. പശുക്കടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45) നെയാണ് ശിക്ഷിച്ചത്. അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. നാദാപുരം അതിവേഗ (പോക്സോ) കോടതി ജഡ്ജി എം ശുഹൈബിന്റേതാണ് വിധി.
2021 ജൂൺ 26ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവായ പ്രതി തന്റെ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയതായിരുന്നു. വീട്ടിൽ എത്തിയപ്പോൾ ഇവിടെ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളില്ലെന്ന് കണ്ടതോടെ പെൺകുട്ടിയെ കടന്നുപിടിച്ച് മാനഹാനി വരുത്തുകയായിരുന്നു. പുറത്ത് പോയ അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോൾ പെൺകുട്ടി തന്നെയാണ് വിവരം ഇവരെ അറിയിച്ചത്. തുടർന്ന് കേസ് നൽകുകയായിരുന്നു. പിഴ തുക അതിജീവിതയ്ക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.
Post Your Comments