Latest NewsNewsIndia

ഒരുമിച്ച് ജീവിക്കാനായി യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു, ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഛണ്ഡിഗഡ്: ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം. സോഹ്‌ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ഡെല്‍ഹി സ്വദേശി സുർജിത് ചൗഹാനെയുമാണ് ഭർത്താവ് വിപിൻ തോമറിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേര്‍ന്ന് വിപിൻ തോമറിനെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു. 2017 സെപ്തംബറിൽ ആണ് കൊലപാതകം നടന്നത്.

ആളൊഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തറിയുന്നത്. ഗീതയും കാമുകന്‍ സുര്‍ജിത്തും ചേര്‍ന്ന് വിപിന്‍ തോമറിനെ കൊലപ്പെടുത്തുകയും പിന്നീട്‌ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കത്തിക്കുകയുമായിരുന്നു.

നാഗിന പോലീസ് സ്റ്റേഷന് കീഴിലുള്ള ഷിക്രാവ റോഡിന് സമീപം ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button