PathanamthittaKeralaNattuvarthaLatest NewsNews

ക​ക്കൂ​സി​ന് മു​ക​ളി​ല്‍ പ്ലാ​വ് ഒ​ടി​ഞ്ഞുവീ​ണ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

ഇ​ള​കൊ​ള്ളൂ​ര്‍ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​വി​ലാ​സ​ത്തി​ല്‍ ഭാ​ര്‍​ഗ​വി​യ​മ്മ(87)യ്ക്കാണ് പരിക്കേറ്റത്

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലുണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ക്കൂ​സി​ന് മു​ക​ളി​ല്‍ പ്ലാ​വ് ഒ​ടി​ഞ്ഞുവീ​ണ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ള​കൊ​ള്ളൂ​ര്‍ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​വി​ലാ​സ​ത്തി​ല്‍ ഭാ​ര്‍​ഗ​വി​യ​മ്മ(87)യ്ക്കാണ് പരിക്കേറ്റത്. ​ത​ല​യ്ക്കും കൈ​യ്ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി രാമനവമി ഘോഷയാത്ര, 45 വര്‍ഷമായി ഘോഷയാത്ര നയിക്കുന്നത് മുസ്ലീം പൗരന്‍

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​നു സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ക​ക്കൂ​സി​നൂ മു​ക​ളി​ലേ​ക്ക് പ്ലാ​വ് ഒ​ടി​ഞ്ഞുവീ​ഴുകയായിരുന്നു. ഈ ​സ​മ​യം ഭാ​ര്‍​ഗ​വി​യ​മ്മ ക​ക്കൂ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ലാ​വി​ന്‍റെ വ​ലി​യ ക​മ്പ് ഒ​ടി​ഞ്ഞു ത​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യും മേ​ല്‍​ക്കൂ​ര​യി​ലെ ഷീ​റ്റ് പൊ​ട്ടി ത​ല​യി​ല്‍ വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഉ​ട​ന്‍ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. പി​ന്നീ​ട് ഉന്നത ചികിത്സയ്ക്കായി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button