പുനലൂർ: യുവാവ് ട്രെയിൻ തട്ടി മരിച്ചു. വിളക്കുവെട്ടം ശ്രീഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ദീപു (36) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കാൽ റെയിൽവേ പാലത്തിനോടു ചേർന്ന ട്രാക്കിലും മൃതദേഹം കല്ലടയാറ്റിലുമാണ് കണ്ടെത്തിയത്.
Read Also : സ്പൈഡർമാൻ താരങ്ങൾ മൂന്നാറിൽ! കോമാളിത്തരവുമായി കേരള ടൂറിസം – നാണമില്ലേയെന്ന് ശ്രീജിത്ത് പണിക്കർ
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ദീപു ചാലിയക്കര എസ്റ്റേറ്റ് ജീവനക്കാരനാണ്. മാതാവ്: രത്നമണി. ഭാര്യ: രാധിക.
Post Your Comments