മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ ആണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസന്ന കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments