പത്തനംതിട്ട: വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പന്തളം കുന്നിക്കുഴി മങ്ങാരം ഗുരുഭവനം ഗുരുപ്രിയൻ (21), പന്തളം കുരീക്കാവിൽ രഞ്ജിത്ത് (25), റാന്നി പെരുനാട് വേലുപറമ്പിൽ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.
പന്തളം മുടിയൂർക്കോണം മന്നത്തു കോളനി ഭാഗത്തു നിന്നുമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. മുടിയൂർക്കോണം മന്നത്തുകോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് ശേഖരണവും വില്പനയും ഇവർ നടത്തിവന്നതെന്നു പൊലീസ് പറഞ്ഞു. യുവാക്കൾക്കും കുട്ടികൾക്കുമാണ് ഇവർ കഞ്ചാവ് വിൽക്കുന്നതെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments