Latest NewsKeralaNews

ചിന്തയുടെ വാഴക്കുല ഒറ്റയ്ക്കല്ല, പ്രബുദ്ധ കേരളം പുരോഗമിക്കുന്നു എന്നതിന്റെ തെളിവ് ഇതാ: സന്ദീപ് വാചസ്പതി

ചിന്തയുടെ വാഴക്കുല ഒറ്റയ്ക്കല്ല, പ്രബുദ്ധ കേരളം പുരോഗമിക്കുന്നു, മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനെ നാരായണ മേനോനാക്കി മാറ്റിയ സംഭവം പങ്കുവെച്ച് സന്ദീപ് വാചസ്പതി

ആലപ്പുഴ: വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ആലപ്പുഴയില്‍ നിന്നും പുറത്തിറക്കിയ നോട്ടീസില്‍ ചിന്തയ്ക്ക് പറ്റിയ പോലെ ഗുരുതരമായ പിഴവ്. നോട്ടീസില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനെ ‘നാരായണ മേനോനാക്കി’ മാറ്റി. നോട്ടീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തു. ഇതിന് എതിരെ
നിരവധി പേര്‍ ട്രോളുമായി രംഗത്ത് വരികയും ചെയ്തു. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ‘വാഴക്കുല’ എഴുതിയ കവിയാണ് മാറിയതെങ്കില്‍ ഇവിടെ കവിയുടെ പേരാണ് മാറിപ്പോയത്. നോട്ടീസിലെ ഗുരുതരമായ പിശക് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് വന്നു.

Read Also: ഹിജാബ് ധരിക്കാത്തതിന് യുവതിയെ നഗ്നയാക്കി സിഗരറ്റ് വെച്ച് പൊള്ളിച്ചു, തലയില്‍ മൂത്രം ഒഴിച്ചു

‘നാരായണനായാലെന്താ ശ്രീധരനായാലെന്താ?….ഞമ്മന്റെ അജണ്ട നടപ്പാകണം അത്ര തന്നെ. എന്തായാലും ചിന്താകുലയുടെ വാഴക്കുല ഒറ്റയ്ക്കല്ല. കേരളം പുരോഗമിക്കുന്നുണ്ട്’ എന്നാണ് സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button