IdukkiNattuvarthaLatest NewsKeralaNews

നിയന്ത്രണംവിട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അപകടം : മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

പൊ​ൻ​കു​ന്നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​മ്പി​ളി, അ​സി.​എ​ൻ​ജി​നി​യ​ർ ബ​ഷീ​ർ, ഡ്രൈ​വ​ർ ഗി​രീ​ഷ് എ​ന്നി​വർക്കാ​ണ് പരിക്കേറ്റത്

കു​ള​മാ​വ്: നിയന്ത്രണംവിട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​ൻ​കു​ന്നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​മ്പി​ളി, അ​സി.​എ​ൻ​ജി​നി​യ​ർ ബ​ഷീ​ർ, ഡ്രൈ​വ​ർ ഗി​രീ​ഷ് എ​ന്നി​വർക്കാ​ണ് പരിക്കേറ്റത്.

Read Also : ഇന്ത്യൻ നിർമ്മിത ഐഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, വിപണി മൂല്യത്തിലും വർദ്ധനവ്

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് തൊ​ടു​പു​ഴ-​പു​ളി​യല സം​സ്ഥാ​ന പാ​ത​യി​ൽ കു​ള​മാ​വ് വൈ​ശാ​ലി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ചെ​റു​തോ​ണി​യി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ർ ഡ്രൈ​വ​റു​ടെ ര​ക്ത​സ​മ്മ​ർ​ദ്ദം താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു 

അപകടത്തിൽ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രേ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്പ​ളി​ക്ക് ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. കു​ള​മാ​വ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button