AlappuzhaKeralaNattuvarthaLatest NewsNews

എസ്.ഐയെ നായെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടിൽ ശരത്തി(32)നെയാണ് പിടികൂടിയത്

ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ നായെ അഴിച്ചുവിട്ടു കടിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടിൽ ശരത്തി(32)നെയാണ് പിടികൂടിയത്.

Read Also : ക്ഷേത്രത്തിൽ നിന്ന് മോഷണം പോയി, 29 വർഷം പൊലീസ് കസ്റ്റഡിയില്‍: ഹനുമാൻ വിഗ്രഹത്തിന് ഒടുവിൽ മോചനം

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.35-ഓടെയാണ് സംഭവം. ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്‌.ഐ എം.സി. അഭിലാഷ്, പൊലീസുകാരായ ശ്യാം, അനീഷ് എന്നിവരെത്തിയത്. വീടിനു മുന്‍വശത്തെത്തിയ ഇവർക്കു​നേരെ ഭീഷണി മുഴക്കിയ ശരത്ത്, കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസുകാർ ബഹളംവെച്ച് നായെ കൂട്ടില്‍ കയറ്റിയശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പൊലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കുന്നതിനാണ് ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button