
കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കല്ലറ എഴുമാന്തുരുത്ത് നികർത്തിൽ എൻ.ജി. ബിജു (47) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്
കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കൈയിൽക്കയറി പിടിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.
കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ ജയകുമാർ, അരുൺ കുമാർ, എഎസ്ഐ ശ്രീലത അമ്മാൾ, സിപിഒ പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments