Latest NewsKeralaNewsLife StyleDevotional

നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്

കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ദർശനം ചെയ്യിച്ച് വഴിപാട് കഴിച്ചാൽ ഉടൻ ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം.

ഓരോ ക്ഷേത്രവും പ്രതിഷ്ഠയിലും ആചാര രീതിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. . സർപ്പബാധാ പരിഹാരത്തിനു പ്രസിദ്ധമായ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂർ -ചമ്രവട്ടം റൂട്ടിൽ പൂഴിക്കുന്ന് സ്ഥിതി ചെയ്യുന്ന ഗരുഡൻകാവ്.

പ്രധാന മൂർത്തി മഹാവിഷ്ണുവാണെങ്കിലും ഗരുഡനാണ് കൂടുതൽ പ്രാധാന്യം. കശ്യപ-വിനത പുത്രനായ ഗരുഡനെ മഹാവിഷ്ണു തന്റെ വാഹനമായി സ്വീകരിക്കുകയും അമരത്വം കല്പിച്ച് നൽകുകയും ചെയ്തു. ഇരുവരും സന്തോഷത്തിലമർന്ന ഭാവമാണ് ക്ഷേത്രത്തിലേത്.

read also: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് പാസാകാൻ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ

നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് ഗരുഡൻകാവ് എന്നും വിശ്വാസമുണ്ട്. നാഗശത്രുവായ ഗരുഡനെ പ്രസാദിപ്പിച്ച് തങ്ങളുടെ ആയുസ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്നതെന്നാണ് ഐതീഹ്യം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നും പറയപ്പെടുന്നുണ്ട്.

ചൊറിയും ചിരങ്ങും മാറാൻ വഴിപാടായി ഭഗവാന് വെള്ളരിക്ക സമർപ്പിക്കുന്ന ക്ഷേത്രമാണ് ഗരുഡൻകാവ്. ചൊറി ചിരങ്ങ് തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ദർശനം ചെയ്യിച്ച് വഴിപാട് കഴിച്ചാൽ ഉടൻ ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം.

shortlink

Post Your Comments


Back to top button