മണ്ണാർക്കാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പുഴ പള്ളിപ്പടി കാണിവായ് ചാലിശേരി ഡേവിസ് (72) ആണ് മരിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയപാത വിയ്യക്കുറുശിയിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. അപകടത്തിൽ ശുരുതരമായി പരുക്കേറ്റ ഡേവിസിനെ നാട്ടുകാരും പൊലീസും ചേർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനാണ് ഡേവിസ്.
Read Also : ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു
സംഭവത്തിൽ, മണ്ണാർക്കാട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: എൽസമ്മ. മക്കൾ: സനിത, സജിത, സനിൽ. മരുമക്കൾ: റിസൻ, ജിൻസി.
Post Your Comments