ErnakulamNattuvarthaLatest NewsKeralaNews

യുവ അഭിഭാഷകയെ ചേംബറിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം: പരാതിയെ തുടർന്ന് ജഡ്ജിയെ പാലയിലേക്ക് സ്ഥലംമാറ്റി

കൊച്ചി: യുവ അഭിഭാഷകയെ ചേംബറില്‍ വെച്ച് കടന്നു പിടിച്ച ജഡ്ജിയെ ഹൈക്കോടതി ഇടപെട്ട് സ്ഥലം മാറ്റി. ഗുരുതരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റിയത്.

നേരത്തെ, അഭിഭാഷക നല്‍കിയ പരാതിയില്‍ നടപടി വൈകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ആരോപണ വിധേയനായ ജഡ്ജിയെ പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് പുനര്‍നിയമനം നല്‍കിയിരിക്കുന്നത്.

എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്, കാരണം ഇതാണ്
മാര്‍ച്ച് പതിനൊന്നിനാണ് ജഡ്ജിയ്ക്ക് എതിരെ യുവ അഭിഭാഷക പരാതി നല്‍കിയത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തു എന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും അഭിഭാഷക ആരോപിച്ചിരുന്നു.

നടപടി വരാതിരുന്നതിനെ തുടര്‍ന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി റജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം പെട്ടെന്ന് തന്നെ ഹൈക്കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button