വെള്ളറട: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആഞ്ഞില് മരത്തിന്റെ ശിഖരം അടര്‍ന്നുവീണ് ആശുപത്രി കെട്ടിടം തകര്‍ന്നു. ലബോറട്ടറി ഉപകരണങ്ങളും നശിച്ചു. കുന്നത്തുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപിയും ലാബുമാണ് തകര്‍ന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. രോഗികള്‍ കുറവായിരുന്ന സാഹചര്യത്തിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലബോറട്ടറിയിലുണ്ടായിരുന്ന ടെക്നീഷന്മാർക്ക് നിസാര പരുക്കു പറ്റിയതൊഴിച്ചാല്‍ മറ്റു ദുരന്തങ്ങളൊന്നും ഉണ്ടായില്ല. പരിക്കേറ്റ ലാബ് ടെക്നീഷ്യന്മാരായ അശ്വതി, സാനിയ എന്നിവരെ വിദഗ്ധ പരിശോധനയ്ക്കുശേഷം വിട്ടയച്ചു.
ആശുപത്രി കെട്ടിടത്തിന്റെ ചുമരിനോടു ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഞ്ഞിലി മരത്തിന്റെ ശിഖരമാണ് പൊട്ടിവീണത്. മരം പൂര്‍ണമായും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരത്തിലെ മറ്റു ശിഖരങ്ങളും അപകടകരമായ നിലയിലാണുള്ളത്.
Post Your Comments