കൊരട്ടി: സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ പാട്യം സ്വദേശി കമലം വീട്ടീൽ ഷണ്മുഖന്റെ മകൻ പ്രശാന്ത്(45) ആണ് പിടിയിലായത്. കൊരട്ടി സിഐ ബി.കെ. അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്.
കൊടകര വട്ടേക്കാട് തേശേരി എയുപി സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് അന്നമനട ആലത്തൂർ വില്ലേജിലെ വിജിൽ എന്ന വ്യക്തിയിൽ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. മറ്റൊരു കേസിൽ ഇയാൾ ചാവക്കാട് ജയിലിൽ കഴിയവെ കോടതിയിൽ ഹാജരാക്കി കൊരട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കൂടുതൽ സമാനമായ കേസുകൾ ഉണ്ടോയെന്നും കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി സിഐ ബി.കെ. അരുണ്‍ പറഞ്ഞു.
Post Your Comments