ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകയിലെ കോലാറിലേക്ക്. അടുത്തമാസം അഞ്ചിന് കോലാറിലെ പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കോലാര്‍ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യനായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലെത്തുന്നത്.
Read Also: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായ പദവി നൽകാനാകില്ലെന്ന് മുന്നാക്ക കമ്മീഷൻ
കര്‍ണാടക കോലാറില്‍ 2019ല്‍ നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അയോഗ്യനായതിന് പിന്നാലെയാണ് അടുത്തമാസം അഞ്ചിന് കോലാറില്‍ വീണ്ടും രാഹുല്‍ ഗാന്ധി എത്തുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വന്‍ പ്രതിഷേധ പരിപാടിയിലും രാഹുല്‍ പങ്കെടുക്കും.
കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന രാഷ്ട്രീയ പ്രസംഗവും ശ്രദ്ധേയമാകും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് നീരവ് മോദി , ലളിത് മോദി , നരേന്ദ്ര മോദി തുടങ്ങിയ മൂന്ന് പേരുകളും പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പേര് ഉണ്ടായത് എങ്ങനെയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോടതി കയറേണ്ടി വന്നതും പിന്നീട് അയോഗ്യത നേരിട്ടതും.
Post Your Comments