ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണെന്ന് അദ്ദഹം പറഞ്ഞു. അഴിമതിക്കെതിരെ നടപടിയുണ്ടാകുമ്പോൾ ചിലർക്ക് നിരാശയും ദേഷ്യവുമാണെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് അഴിമതിക്കെതിരായ നടപടി അവസാനിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തെ പുതിയ കെട്ടിടോദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നു. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമ്പോൾ ചിലർ കോടതിയെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments