വിപണി കീഴടക്കാൻ ഒട്ടനവധി തരത്തിലുള്ള വിപണന തന്ത്രങ്ങളുമായാണ് റിലയൻസ് രംഗത്തെത്താറുള്ളത്. കാമ്പ കോളയെ വീണ്ടും വിപണിയിലെത്തിച്ച് പുതിയ തുടക്കം കുറിച്ച റിലയൻസ്, ഇത്തവണ എഫ്എംസിജി മേഖലയിലെ ചുവടുകൾ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഫ്എംസിജിയുടെ വ്യക്തിഗത, ഹോം കെയർ വിഭാഗത്തിലെ ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉൽപ്പന്നങ്ങൾ 30 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
25 രൂപ മുതൽ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവ വാങ്ങാൻ സാധിക്കും. മറ്റു ബ്രാൻഡുകൾ 30 രൂപയ്ക്കും, 40 രൂപയ്ക്കും സോപ്പുകൾ വിൽക്കുന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ പുതിയ തന്ത്രം. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, നെസ്‌ലെ തുടങ്ങിയ ബ്രാൻഡുകളാണ് ആധിപത്യം പുലർത്തുന്നത്. ഈ ബ്രാൻഡുകളുടെ ഉൽപ്പന്നനിരയിലേക്ക് റിലയൻസിന്റെ ഉൽപ്പന്നങ്ങളും എത്തിക്കാനുള്ള വിപണന തന്ത്രം കൂടിയാണിത്.
Also Read: കുത്തനെ ഇടിഞ്ഞ് ട്വിറ്ററിന്റെ മൂല്യം, ഇലോൺ മസ്കിന് വൻ തിരിച്ചടി
Post Your Comments