ജാംനഗര്‍: ഇന്ത്യന്‍ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കാവുന്ന പദ്ധതി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ആധിപത്യം ലക്ഷ്യമിട്ടാണ് അംബാനി ഡാറ്റ സെന്റ്റര്‍ പണിയുന്നത്. എഐ സാങ്കേതികവിദ്യയിലെ മുന്‍നിര ആഗോള കമ്പനികളിലൊന്നായ എന്‍വിഡിയയില്‍ നിന്ന് റിലയന്‍സ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ഇതിനായി വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Read Also: ഇൻഷുറൻസ് തുകയായ ഒരു കോടി നഷ്ടപരിഹാരം കിട്ടാൻ സഹോദരിയെ കൊലപ്പെടുത്തിയ ആന്ധ്ര സ്വദേശി അറസ്റ്റിൽ
2024 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക്ക് വെല്‍ എഐ പ്രോസസ്സറുകള്‍ നല്‍കുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്.
‘സോഫ്റ്റ്വെയര്‍ കയറ്റുമതി ചെയ്തു, ഭാവിയില്‍ ഇന്ത്യ എഐ കയറ്റുമതി ചെയ്യാന്‍ പോകുകയാണ്. ഈ പുതിയ വ്യാവസായിക വിപ്ലവത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ ഇന്ത്യയെ പ്രാപ്തമാക്കാന്‍ നിങ്ങളെല്ലാവരുമായും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായും’ അന്ന് ഉച്ചകോടിയില്‍ സംസാരിച്ച എന്‍വിഡിയ സിഇഓ ജേന്‍സണ്‍ ഹുവാങ് പറഞ്ഞിരുന്നു.
Post Your Comments