പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏറ്റെടുത്തതോടെ വൻ നഷ്ടം നേരിട്ടിരിക്കുകയാണ് ഇലോൺ മസ്ക്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് 44 ബില്യൺ ഡോളർ മൂല്യമുള്ള ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തത്. എന്നാൽ, ഓരോ മാസം പിന്നിടുമ്പോഴും ട്വിറ്ററിന്റെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. നിലവിൽ, 20 ബില്യൺ ഡോളറാണ് ട്വിറ്ററിന്‍റെ വിപണി മൂല്യം. ഇത് ഇലോൺ മസ്ക് വാങ്ങിയപ്പോൾ ഉള്ളതിന്റെ നേർ പകുതിയേക്കാളും കുറവാണ്. ടെസ്‌ലയുടെ ഓഹരികൾ വിറ്റഴിച്ചാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. തുടരെത്തുടരെ ഉണ്ടായ ഇടിവ് കനത്ത പ്രഹരമാണ് മസ്കിനെ ഏൽപ്പിച്ചത്.
ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം നിരന്തരമായി ഒട്ടനവധി മാറ്റങ്ങൾ ഇലോൺ മസ്ക് നടപ്പാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് മസ്ക് കൂട്ടപിരിച്ചുവിടൽ നടപടി സ്വീകരിച്ചത്. വരുമാനത്തിന്റെ ഭൂരിഭാഗവും സബ്സ്ക്രിപ്ഷനിലൂടെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, വെരിഫൈഡ് അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് പണം ഈടാക്കിയിരുന്നു.
Also Read: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ
Post Your Comments