Latest NewsNewsInternational

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ്: മുകേഷ് അംബാനിക്കും നിത അംബാനിക്കും ക്ഷണം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനിയും പങ്കെടുക്കാന്‍ എത്തും. ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Read Also: ബന്ദികളുടെ പട്ടിക കൈമാറാതെ ഗാസയിലെ വെടിനിര്‍ത്തല്‍ നടക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇരുവരും ജനുവരി 18 ന് യുഎസ് ക്യാപിറ്റോള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങള്‍ ശനിയാഴ്ച വിര്‍ജീനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ചാണ് നടക്കുക. ചടങ്ങിന്റെ തലേദിവസം രാത്രി ഡൊണാള്‍ഡ് ട്രംപിനൊപ്പം നിതയും മുകേഷ് അംബാനിയും അത്താഴം കഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി, ഉഷ വാന്‍സ് എന്നിവരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.

 

അംബാനിയെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, ?ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സേവ്യര്‍ നീല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.ഫ്രഞ്ച് കോടീശ്വരനും ടെക് സംരംഭകനുമായ സേവ്യര്‍ നീല്‍ ഭാര്യയോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തും. ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാകും ചടങ്ങില്‍ പങ്കെടുക്കുക. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബനും ചടങ്ങില്‍ പങ്കെടുത്തേക്കും.

തിങ്കളാഴ്ച റിപ്പബ്ലിക്കന്‍ മെഗാ ഡോണര്‍ മിറിയം അഡല്‍സണും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബ്ലാക്ക് ടൈ റിസപ്ഷനിലും മുകേഷും നിത അംബാനിയും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button