മുംബൈ: പാരീസ് 2024 ഒളിമ്പിക്‌സില്‍ ചരിത്രപരമായ നിരവധി ആദ്യ സംഭവങ്ങള്‍ രേഖപ്പെടുത്തുമെന്നതില്‍; തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളത് ഒളിമ്പിക് ഗെയിംസിലെ ആദ്യത്തെ കണ്‍ട്രി ഹൗസായിരിക്കും. ഇന്ത്യ ഹൗസെന്ന പേരില്‍ വിഭാവനം ചെയ്ത ഇത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യ സംഭവമാണ്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനു(ഐഒഎ)മായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷനാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്.
Read Also: കടക്കെണിയിൽ നിന്ന് മോചനം നേടാൻ ഈ മന്ത്രം
ടെക്‌നോളജിയിലും ഡിജിറ്റലൈസേഷനിലുമുള്ള പുരോഗതിയ്‌ക്കൊപ്പം ഇന്ത്യയുടെ ചരിത്രപരമായ ഭൂതകാലവും ഊര്‍ജ്ജസ്വലമായ വര്‍ത്തമാനവും ആവേശകരമായ ഭാവിയും പ്രദര്‍ശിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന, രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക കായിക പൈതൃകത്തിന്റെ ആഘോഷമായിരിക്കും ഇന്ത്യാ ഹൗസ്. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍, വിശിഷ്ട വ്യക്തികള്‍, കായിക പ്രേമികള്‍ എന്നിവര്‍ക്കായി ഇന്ത്യാ ഹൗസിന്റെ വാതിലുകള്‍ തുറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അത് ഇന്ത്യന്‍ ധാര്‍മ്മികതയെ നിര്‍വചിക്കുന്ന ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മികവിന്റെയും ആത്മാവിനെ ഉള്‍ക്കൊള്ളുന്നതായിരിക്കും.
‘പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യാ ഹൗസ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. 40 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍; നടന്ന ഐഒസി സെഷന്‍ നമ്മുടെ ഒളിമ്പിക് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. നമ്മുടെ കായികതാരങ്ങളെ ആദരിക്കാനും വിജയങ്ങള്‍ ആഘോഷിക്കാനും കഥകള്‍ പങ്കിടാനും ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനുമുള്ള ഇടമായ ഇന്ത്യാ ഹൗസിന്റെ സമാരംഭത്തോടെ ഈ മുന്നേറ്റം തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’,നിത എം അംബാനി പറഞ്ഞു.
Post Your Comments