ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാർഗോ കയറ്റുമതി വൻ തോതിൽ ഉയർന്നത്. ജനുവരിയിൽ മാത്രം 1,250 ടൺ കാർഗോ ഉൽപ്പന്നങ്ങളാണ് കരിപ്പൂരിൽ നിന്നും കയറ്റുമതി ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഏക പൊതുമേഖല വിമാനത്താവളം കൂടിയാണ് കരിപ്പൂർ.
ജനുവരിയിലും ഫെബ്രുവരിയിലുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 1,790 ടണ്ണും, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 1,052 ടണ്ണും, കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 301 ടൺ ഭക്ഷ്യവസ്തുക്കളാണ് കയറ്റുമതി ചെയ്തത്. പഴം, പച്ചക്കറി എന്നിവയടങ്ങിയ നാടൻ കാർഷിക ഉൽപ്പന്നങ്ങളാണ് കരിപ്പൂരിൽ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കരിപ്പൂരിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങളും യുഎഇ മേഖലയിലേക്കാണ് കയറ്റി അയക്കുന്നത്.
Also Read: ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ വിവാദം: സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്‌തു
Post Your Comments