ഓരോ സാമ്പത്തിക വർഷവും ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച കോടീശ്വരൻ ജെഫ് ബെസോസാണ്. രണ്ടാം സ്ഥാനത്തു നിന്നും ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അദാനിയെക്കാൾ കൂടുതലാണ് ജെഫ് ബെസോസിന് കഴിഞ്ഞ വർഷം ഉണ്ടായ നഷ്ടം. ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്.
ഹുറൂൺ റിച്ച് ലിസ്റ്റ് 2023- ലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജെഫ് ബെസോസിന് 70 ബില്യൺ ഡോളർ മൂല്യം വരുന്ന വ്യക്തിഗത ആസ്തിയാണ് നഷ്ടമായത്. 70 ബില്യൺ ഡോളർ നഷ്ടമായെങ്കിലും ജെഫ് ബെസോസിന്റെ നിലവിലെ ആസ്തി 118 ബില്യൺ ഡോളറാണ്. കൂടുതൽ സ്വത്ത് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ട്വിറ്റർ സിഇഒ ഇലോൺ മസ്കാണ് ഉള്ളത്. 48 ബില്യൺ ഡോളറാണ് മസ്കിന് നഷ്ടമായത്. ഇതോടെ, ഇലോൺ മസ്കിന്റെ ആകെ ആസ്തി 157 ബില്യൺ ഡോളറാണ്.
Post Your Comments