സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇസാഫ് ഉപഭോക്താക്കൾക്ക് സൗജന്യ ത്രീ-ഇൻ-വൺ അക്കൗണ്ടുകൾ ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ജിയോജിത്. ഇതോടെ, ഇസാഫ് സേവിംഗ്സ് അക്കൗണ്ട് ഇടപാടുകാർക്ക് സൗജന്യമായി ജിയോജിത് ഡിമാൻഡ് അക്കൗണ്ടും, ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. ഇതിലൂടെ ജിയോജിത് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ നിക്ഷേപ സംവിധാനങ്ങളിൽ എളുപ്പത്തിൽ നിക്ഷേപങ്ങൾ നടത്താൻ ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് സാധിക്കും.
സൗജന്യ ത്രീ-ഇൻ-വൺ അക്കൗണ്ടിലൂടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും യുപിഐ, നെഫ്റ്റ് സംവിധാനങ്ങളിലൂടെ നിക്ഷേപത്തിനായുള്ള പണമയക്കാൻ കഴിയുന്നതാണ്. ഇസാഫ് ബാങ്കിൽ 2024 മാർച്ചിനു മുൻപ് അക്കൗണ്ട് തുറക്കുന്നവർക്ക് വാർഷിക മെയിന്റനൻസ് ചാർജിൽ ഇളവും, ബ്രോക്കറെജ് പ്ലാനിൽ ആനുകൂല്യവും ലഭിക്കുന്നതാണ്.
Also Read: സവര്‍ക്കറെ അപമാനിച്ചാൽ വിവരമറിയും: രാഹുല്‍ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കി ഉദ്ധവ് താക്കറെ
Post Your Comments