Latest NewsNewsBusiness

ഇസാഫ് സ്മോൾ ബാങ്കിന്റെ തലപ്പത്തേക്ക് പി.ആർ രവി മോഹൻ, ചെയർമാനായി ഉടൻ നിയമിതനാകും

അന്താരാഷ്ട്ര നാണയനിധിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഇനി പുതിയ ചെയർമാൻ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ചെയർമാനായി പി.ആർ രവി മോഹനെയാണ് നിയമിക്കുക. പി.ആർ രവി മോഹനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനുമതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകി. 2025 ഡിസംബർ 21 വരെയാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി അദ്ദേഹം തുടരുക. മൂന്നുവർഷം വരെയാണ് നിയമന കാലാവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചു വ്യക്തി കൂടിയാണ് പി.ആർ രവി മോഹൻ.

ആർബിഐയിലെ സേവനത്തിന് പുറമേ, ആഫ്രിക്കയിലെ 13 രാജ്യങ്ങളിലുള്ള ബാങ്കിംഗ് മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകിയിരുന്ന കമ്പനിയിലെ അംഗം കൂടിയാണ് പി.ആർ രവി മോഹൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് അസോസിയേഷനിലെ അംഗവും അന്താരാഷ്ട്ര നാണയനിധിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ബർമിംഗ് ഹാം സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനര ബിരുദം എടുത്തത്.

Also Read: ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ര്‍ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു : അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button