ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ ട്രേഡിംഗ് ആപ്പുമായി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ‘ഫ്ലിപ്പ്’ എന്ന പേരിലാണ് പുതിയ മൊബൈൽ ട്രേഡിംഗ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജിയോജിത്തിന്റെ നിലവിലുള്ള ട്രേഡിംഗ് പ്ലാറ്റ്ഫോമാണ് ‘സെൽഫി’. നിക്ഷേപകർക്ക് എളുപ്പത്തിൽ സെൽഫിയിൽ നിന്ന് ഫ്ലിപ്പിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വൺ കാൻസൽ അദർ ഓർഡർ, ബ്രാക്കറ്റ് ഓർഡർ, ബാസ്ക്കറ്റ് ഓർഡർ, ഓപ്ഷൻ ചെയിൻ, ഓപ്ഷൻ ഗ്രീക്ക്സ്, സിംഗിൾ ക്ലിക് മൾട്ടി ലെഗ് ഓർഡർ എന്നിവയെല്ലാം ഫ്ലിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മൂന്ന് മാസത്തിനകം ഓപ്ഷൻ ട്രേഡിംഗിന് വേണ്ടിയുള്ള സ്പ്ലിറ്റ് ഓർഡറുകൾ, ഫ്യൂച്ചർ ട്രേഡിംഗിന് വേണ്ടിയുള്ള റോൾഓവർ ഓർഡർ, ട്രേഡ് ഫ്രം ചാർട്ട്, ഇവന്റ്സ് കലണ്ടർ, വിപണി അവലോകനം, ഐപിഒ തുടങ്ങിയ സേവനങ്ങൾ ഫ്ലിപ്പിൽ ഉൾക്കൊള്ളിക്കുന്നതാണ്.
Post Your Comments