തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഐപിഒ നടത്താൻ അനുമതി. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് ഐപിഒ നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് ഐപിഒ നടത്തുന്നതുമായി ബന്ധപ്പെട്ട കരട് രേഖകൾ സെബിക്ക് മുൻപാകെ ഇസാഫ് ബാങ്ക് സമർപ്പിച്ചത്. ഇതിന് മുൻപും സെബി രണ്ട് തവണ ഐപിഒ നടത്താനുള്ള അനുമതി നൽകിയിരുന്നെങ്കിലും, വിപണി സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഐപിഒ നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
സെബിയുടെ അനുമതി ലഭിച്ചാൽ ഒരു വർഷത്തിനകമാണ് ഐപിഒ നടത്തേണ്ടത്. ഒരു വർഷത്തിനുള്ളിൽ ഐപിഒ നടത്തിയില്ലെങ്കിൽ അനുമതി അസാധുവാകും. അതിനാൽ, അധികം വൈകാതെ തന്നെ ഐപിഒ നടത്തുന്നതാണ്. ആകെ 629 കോടി രൂപയാണ് ഐപിഒ മുഖാന്തരം സമാഹരിക്കാൻ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ 486.74 കോടി രൂപ പുതിയ ഓഹരികൾ വിറ്റഴിച്ചാണ് സമാഹരിക്കുക. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിലിലൂടെ 142.30 കോടി രൂപയാണ് സമാഹരിക്കുക. ഐപിഒയ്ക്ക് മുന്നോടിയായി പ്രൈവറ്റ് പ്ലേസ്മെന്റ് വഴി 97.33 കോടി രൂപയും സമാഹരിക്കുന്നതാണ്.
Also Read: ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു: വിദ്യാർഥിക്ക് ദാരുണാന്ത്യം
Post Your Comments