Latest NewsNewsBusiness

സൗത്ത് ഇന്ത്യൻ ബാങ്ക്: വെൽത്ത് മാനേജ്മെന്റ് രംഗത്ത് ചുവടുകൾ ശക്തമാക്കുന്നു

പ്രമുഖ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി ചേർന്നാണ് ബാങ്കിന്റെ പുതിയ നീക്കം

വെൽത്ത് മാനേജ്മെന്റ് രംഗത്ത് ചുവടുകൾ ശക്തമാക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ‘എസ്ഐബി വെൽത്ത്’ എന്ന പേരിൽ പുതിയ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമിനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. പ്രമുഖ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി ചേർന്നാണ് ബാങ്കിന്റെ പുതിയ നീക്കം. ഒട്ടനവധി സേവനങ്ങളാണ് എസ്ഐബി വെൽത്ത് പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഫോർട്ട് ഫോളിയോ മാനേജ്മെന്റ്, ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, മ്യൂച്വൽ ഫണ്ട്, ബോണ്ട്, റിയൽ എസ്റ്റേറ്റ് ഫണ്ട്, സ്ട്രക്ചർ പ്രോഡക്റ്റ് തുടങ്ങിയ സേവനങ്ങളാണ് എസ്ഐബി വെൽത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക. അതിനാൽ, ഉയർന്ന ആസ്തികൾ ഉള്ള ബാങ്ക് ഉപഭോക്താക്കൾക്ക് സവിശേഷ മൂല്യവർദ്ധിത സേവനമെന്ന നിലയിലാണ് എസ്ഐബി വെൽത്തിന്റെ പ്രവർത്തനം.

Also Read: രണ്ടു വർഷമായി ചിന്തയുടെ താമസം കുറഞ്ഞ ദിവസ വാടക 6490 രൂപയുള്ള റിസോർട്ടിൽ, പരാതി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button