ഇസാഫ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇതോടെ, ഇന്ത്യയിലെ എല്ലാ വിദേശ ബാങ്കിംഗ് സേവനങ്ങൾക്കുമൊപ്പം വിദേശ പണമയക്കൽ ഉൾപ്പെടെയുള്ളവയും ഇസാഫ് ബാങ്ക് മുഖാന്തരം ലഭിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, വിദേശ കറൻസിയിൽ ഉള്ള അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലർ കാറ്റഗറി- 1 ലൈസൻസാണ് ലഭിച്ചിരിക്കുന്നത്.
ഇനി മുതൽ വിദേശ രാജ്യങ്ങളിൽ പ്രതിനിധി ഓഫീസുകൾ തുടങ്ങാനും ഇസാഫ് ബാങ്കിന് സാധിക്കുന്നതാണ്. നടപ്പു സാമ്പത്തിക വർഷം പ്രാരംഭ ഓഹരി വിൽപ്പനയിലേക്കുളള ചുവടുകൾ ശക്തമാക്കാൻ ബാങ്ക് പദ്ധതിയിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻതന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാൽ, അധികം വൈകാതെ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കും. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ശേഷം വാണിജ്യ ബാങ്കായി മാറാനാണ് പദ്ധതിയിടുന്നത്.
Also Read: മൈക്രോസോഫ്റ്റിനെതിരെ ഭീഷണി സ്വരവുമായി ടെസ്‌ല സ്ഥാപകൻ, നിയമനടപടി സ്വീകരിക്കാൻ സാധ്യത
Post Your Comments