
ദുബായ് : കോഴിയിറച്ചി, മുട്ട എന്നിവയുടെ വില വര്‍ധനയ്ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക വേണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാന്‍ കാലത്ത് അവശ്യ സാധനങ്ങള്‍ക്ക് 70% വരെ വില കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വിപണിയില്‍ വില സ്ഥിരത ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also: നടൻ ഇന്നസെന്റിന്റെ മൃതദേഹം രാവിലെ 8 മണി മുതൽ 11 മണി വരെ പൊതുദർശനത്തിനു വയ്ക്കും: സംസ്കാരം തിങ്കളാഴ്ച
വ്യത്യസ്ത കമ്പനികളുടെ അവശ്യ സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. വിലക്കുറവുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയും. കോഴിയിറച്ചിക്കും കോഴി മുട്ടയ്ക്കുമുണ്ടായ വില വര്‍ധനാനുമതി നിശ്ചിത ദേശീയ ഉല്‍പാദന കമ്പനികള്‍ക്ക് മാത്രമാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല സുല്‍ത്താന്‍ അല്‍ശാംസി അറിയിച്ചു.13 ശതമാനമാണ് കോഴിക്കും മുട്ടയ്ക്കും വില വര്‍ധിച്ചത്.
കോഴിത്തീറ്റയ്ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കുമുണ്ടായ 40% വില വര്‍ധനയും ഫാമുകളുടെ നടത്തിപ്പ് ചെലവും പരിഗണിച്ചാണ് വര്‍ധനവ് നടപ്പാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം വര്‍ധനവ് പുനഃപരിശോധിക്കും. ഉത്പാദനച്ചെലവ് കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പഴയ വിലയിലേക്ക് തിരിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments