തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെയും അവിടെ ശക്തമായ പ്രതിരോധം ഉയർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: കഴിഞ്ഞ വർഷം ആസ്തിയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ശതകോടീശ്വരൻ ആരെന്നറിയാം, പുതിയ കണക്കുകൾ ഇങ്ങനെ
കേരളത്തിൽ കോൺഗ്രസിനെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ലോകസഭാ അംഗത്വം റദ്ദാക്കിയ വിഷയത്തിൽ പിന്തുണ നൽകിയത് രാഹുൽഗാന്ധിയെന്ന വ്യക്തിക്കല്ല. ബിജെപി സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നിലപാടിനോടുള്ള പാർട്ടിയുടെ എതിർപ്പാണ് പ്രകടിപ്പിച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കവിത എന്നിവർക്കെതിരായ നീക്കങ്ങളും കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Also: വാട്സ്ആപ്പിൽ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയക്കാൻ അവസരം, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും
Post Your Comments