Latest NewsNewsBusiness

വാട്സ്ആപ്പിൽ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയക്കാൻ അവസരം, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും

ആദ്യ ഘട്ടത്തിൽ ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക

ഓരോ ദിവസം കഴിയുംതോറും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ ചെറു വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ശബ്ദ സന്ദേശങ്ങൾ അയക്കുന്നതുപോലെ തന്നെ 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങളും അയക്കാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത.

ആദ്യ ഘട്ടത്തിൽ ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. ക്യാമറ ബട്ടൺ അമർത്തിയാൽ വീഡിയോ റെക്കോർഡ് ചെയ്യാവുന്നതാണ്. വീഡിയോ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ അയക്കുന്ന വീഡിയോ സന്ദേശത്തിലെ വീഡിയോ സേവ് ചെയ്യാനോ, ഫോർവേഡ് ചെയ്യാനോ സാധ്യമല്ല. അതിനാൽ, സന്ദേശം അയക്കുന്ന വ്യക്തിക്കും ലഭിക്കുന്ന വ്യക്തിക്കും മാത്രമാണ് കാണാൻ സാധിക്കുകയുള്ളൂ.

Also Read: ഓൺലൈൻ മീൻ മാർക്കറ്റിന്റെ മറവിൽ രാസലഹരി വിൽപ്പന: പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button