കൊല്ലം: പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. നീണ്ടകര ദളവാപുരം ബിനു ഭവനിൽ വിജയ്(20) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് യുവാവിനെ പിടികൂടിയത്.
കഴിഞ്ഞ ജനുവരി 22-ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. അപ്സര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ ക്യാബിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇയാളും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് മോഷ്ടിച്ചത്. പമ്പ് ജീവനക്കാർ ഉറക്കത്തിൽ ആയിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്ന് കളയുകയായിരുന്നു.
Read Also : കിടപ്പിലായ 88 കാരനെ പരിചരിക്കാനെത്തി ലൈംഗികമായി പീഡിപ്പിച്ചു: 67കാരന് അറസ്റ്റില്‍, കണ്ടെത്തിയത് സിസിടിവിയിൽ
തുടർന്ന്, പമ്പ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. എന്നാൽ, ഒളിവിൽ കഴിഞ്ഞ് വന്ന പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള തെരച്ചിൽ നടത്തി വരവെയാണ് പ്രതി വിജയ് കഴിഞ്ഞ ദിവസം കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കൂട്ടുപ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐ സുകേഷ്, സിപിഓ പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments