Latest NewsKeralaNews

‘ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല’: ശ്രീജിത്ത് പെരുമന

തിരൂർ: സമൂഹമാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. പെൺകുട്ടിയെ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവർ വിഷയത്തിൽ സ്ത്രീ ശാക്തീകരണം വരെ പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ, കുട്ടിയുടെ മറുപടിയെ നിഷ്കളങ്കതയായി കാണാതെ, അതിനെ മഹത്വവത്കരിക്കുന്നതിൽ ശരികേടുണ്ടെന്ന് പറയുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.

നെയ്മറിന്റെ ഫാൻ ആണെന്നും, മെസ്സിയെ കുറിച്ച് എഴുതൂല്ല എന്നും എഴുതിയത് നിഷ്‌ക്കളങ്ക നർമ്മം എന്ന നിലയിൽ ആസ്വദിക്കാമെന്നും, എന്നാൽ ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല എന്നുമാണ് ശ്രീജിത്ത് പറയുന്നത്. ‘എന്നാൽ ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് “അയാളെ ഇഷ്ടമില്ല ഞാൻ ഗോഡ്‌സെ ഫാൻ ആണ്” എന്നും ലോകത്തിൽ തന്നെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് സർക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ സംഘപരിവാർ ഫാൻ ആണ് സവർക്കർ വെറുക്കാൻ പറഞ്ഞ കമ്മ്യുണിസിറ്റുകളെ ഇഷ്ടമില്ല ” എന്ന് ഉത്തരത്താളിൽ ഇതുപോലെ എഴുതിയിട്ട്, ചോദ്യങ്ങൾ കുട്ടികളുടെ ഇഷ്ടത്തിന് വേണം എന്ന് പറയുന്നത് എന്തൊരു അശ്ലീലമാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തേക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യത്തിൽ ‘കർത്താവായ ഏകദൈവം ആണ് സൃഷ്ടി നടത്തിയത് എന്നോ ബ്രഹ്മ്മ്മാവിനെയാണ് ഇഷ്ടം ഡാർവിനെ അല്ല ഉത്തരം എഴുതുകയില്ല എന്നോ എഴുതിയാൽ എങ്ങനെയിരിക്കും?’, ശ്രീജിത്ത് ചോദിക്കുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഫുട്ബോൾ താരം മെസ്സിയെ കുറിച്ചുള്ള നാലാം ക്ലാസ് വാർഷിക പരീക്ഷയിലെ ചോദ്യത്തിന് ഉത്തരം അറിയാത്തതോ, അത് എഴുതാത്തതോ, എന്തെങ്കിലും എഴുതുന്നതോ എല്ലാം സ്വഭാവികമാണ്. പ്രത്യേകിച്ചും തിരിച്ചറിവിന്റെ പൂർണ്ണതയിലേക്ക് എത്താത്ത കുട്ടിയുടെ കാര്യത്തിൽ..
എന്നാൽ ഞാൻ നെയ്മറിന്റെ ഫാൻ ആണെന്നും, മെസ്സിയെ കുറിച്ച് എഴുതൂല്ല എന്നും എഴുതിയത് നിഷ്‌ക്കളങ്ക നർമ്മം എന്ന നിലയിൽ ആസ്വദിക്കാം എങ്കിലും ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല.
കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായി വിശകലനം ചെയ്യാൻ സാധിക്കാത്ത കുഞ്ഞു മനസ്സുകളിലെ ആകർഷണങ്ങളുടെ നിഷ്‌ക്കളങ്ക പ്രതിഫലനമാണ് ഉത്തരക്കടലാസ്സിലേത്. എന്നാൽ അതിനെ മഹത്വവത്കരിച്ച് പ്രോത്സാഹിപ്പിക്കുന്നത് വിദ്വേഷത്തിന്റെ കടക്കൽ വളം വെക്കുന്നതിനു തുല്ല്യമാണ്.
പ്രസ്തുത ഉത്തരം പ്രചരിപ്പിച്ചുകൊണ്ട് വാട്സപ്പ് ബുദ്ധിജീവികളും സോഷ്യൽ മീഡിയ ശാസ്ത്രജ്ഞരുമെല്ലാം പുരോഗമന ഓർഗാസത്തിൽ ആത്മരതി അടയുകയാണ്. ‘വ്യവസ്ഥകളെ പെൺകുട്ടികൾ പഠിപ്പിച്ചു തുടങ്ങുന്നു/ചോദ്യം തന്നെ ശരിയല്ല, ഇഷ്ട കളിക്കാരനെക്കുറിച്ചു എഴുതാൻ ഉള്ള ചോയ്സ് ആണ് കുട്ടികൾക്ക് കൊടുക്കേണ്ടത്’ എന്നൊക്കെയാണ് ഉൾപ്പുളകം കൊല്ലുന്നത്.
എന്നാൽ ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് “അയാളെ ഇഷ്ടമില്ല ഞാൻ ഗോഡ്‌സെ ഫാൻ ആണ്” എന്നും ലോകത്തിൽ തന്നെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് സർക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ സംഘപരിവാർ ഫാൻ ആണ് സവർക്കർ വെറുക്കാൻ പറഞ്ഞ കമ്മ്യുണിസിറ്റുകളെ ഇഷ്ടമില്ല ” എന്ന് ഉത്തരത്താളിൽ ഇതുപോലെ എഴുതിയിട്ട്, ചോദ്യങ്ങൾ കുട്ടികളുടെ ഇഷ്ടത്തിന് വേണം എന്ന് പറയുന്നത് എന്തൊരു അശ്ലീലമാണ്.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തേക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യത്തിൽ ‘കർത്താവായ ഏകദൈവം ആണ് സൃഷ്ടി നടത്തിയത് എന്നോ ബ്രഹ്മ്മ്മാവിനെയാണ് ഇഷ്ടം ഡാർവിനെ അല്ല ഉത്തരം എഴുതുകയില്ല എന്നോ എഴുതിയാൽ എങ്ങനെയിരിക്കും ❓️
മെസ്സി ഉത്തരമെഴുതിയ കുട്ടി provided (ആ കുട്ടി തന്നെയാണ് എഴുതിയത് എങ്കിൽ ) തന്റെ നിഷ്‌ക്കളങ്കതയിൽ എഴുതിയതാണ് അത് അതേ നിഷ്‌ക്കളങ്കതയിൽ മാത്രമേ കാണാൻ പാടുള്ളൂ. അല്ലെങ്കിൽ മാറിയ kകാലത്ത് സമൂഹത്തെയും, മാതാപിതാക്കളെയും അന്തം ഫുട്‌ബോൾ ഫേൻസ് വെട്ടുക്കിളികളെയും കണ്ടു വളർന്ന ഒരു കുട്ടിയായിരിക്കാം അത്തരത്തിൽ ഉത്തരമെഴുതിയത്
അതിനെ തിരുത്തിആ കുട്ടിയോടും, സമാന ഉത്തരമെഴുതിയ കുട്ടികളെയും ചോദ്യത്തിന്റെ ഉദ്ദേശങ്ങളും, വിദ്വേഷത്തിന്റെ അപകടവും പറഞ്ഞു മനസിലാക്കുന്നതിനു പകരം..
കുട്ടിയുടെ ഉത്തരം ‘വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ്’ എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധം എന്ന് മാത്രമല്ല നല്ല ഒന്നാന്തരം ഫാസിസവുമാണ് എന്ന് പറയാതെ വയ്യ.
ഒരു കുഞ്ഞു മോളുടെ നിഷ്കളങ്കമായ വിദ്വേഷ മറുപടിയെപ്പോലും ആഘോഷിക്കുന്ന വാട്സാപ്പ് ബുദ്ധിജീവികളാണ് രാജ്യത്ത് ഫാസിസ്സ് വിരുദ്ധ പോരാട്ടത്തിൽ ജുദ്ധ ഭടന്മാർ എന്നതാണ് തമാശ..

shortlink

Related Articles

Post Your Comments

Related Articles


Back to top button