Latest NewsKeralaNews

അല്ല മാഡം, പാണ്ഡവര്‍ കര്‍ഷക ഭൂമി തട്ടിപ്പറിച്ചെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നോ ?

തന്റെ കുടുംബം പാണ്ഡവരുടേയും ശ്രീരാമന്റെയും പോലെയാണെന്ന് പ്രിയങ്ക, പാണ്ഡവര്‍ കര്‍ഷക ഭൂമി തട്ടിപ്പറിച്ചെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നോ ? എന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് രംഗത്ത് വന്ന പ്രിയങ്കാ വാദ്രയ്ക്ക് എതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
അല്ല മാഡം , പാണ്ഡവര്‍ കര്‍ഷക ഭൂമി തട്ടിപ്പറിച്ചെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നോ ? എന്ന ചോദ്യം ഉന്നയിച്ച് നേതാവ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിയങ്കയ്ക്ക് എതിരെ പരിഹാസവുമായി രംഗത്ത് എത്തിയത്.

Read Also: ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘തന്റെ കുടുംബം പാണ്ഡവരുടേയും ശ്രീരാമന്റെയും പോലെയാണെന്ന് പ്രിയങ്ക വാദ്ര …
അല്ല മാഡം , പാണ്ഡവര്‍ കര്‍ഷക ഭൂമി തട്ടിപ്പറിച്ചെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നോ ? .. ശ്രീരാമന്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തം പേരില്‍ അടിച്ചെടുത്ത കേസിലെ പ്രതി ആയിരുന്നോ ? .. ദശരഥന്‍ ബോഫോഴ്‌സ് ഇടപാടില്‍ കോഴ വാങ്ങിയോ ? ധര്‍മ്മപുത്രര്‍ ഹസ്തിനപുരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാരദനെ സെന്‍സര്‍ ചെയ്യുകയും കൗരവരെ ജയിലിലടക്കുകയും സ്വന്തം കുടുംബത്തിന് മാരുതി രഥം നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കുകയും ചെയ്‌തോ ?
ഒരു മര്യാദയൊക്കെ വേണ്ടേ?’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button